ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം ന്യായം; അന്തിമ വിധി വരെ കാത്തിരിക്കൂവെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണമെന്നും സ്ത്രീകളെ അക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്റെ ഏര്‍പ്പാടാണെന്നും ജെ മേഴ്‌സ്‌ക്കുട്ടിയമ്മ പറഞ്ഞു.
തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രി എകെ ബാലന്റെ പ്രതികരണം.കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
തൃപ്്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനം. ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി–ആര്‍എസ്എസ് സ്വാധീനമുള്ള പുണെയില്‍ നിന്നാണ് വരവ്. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകസംവിധാനവുമുണ്ട് . തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ട്. നന്നായി നടക്കുന്ന ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃപ്തി കോടതിയില്‍ പോകട്ടെയെന്നും മന്ത്രി പറഞ്ഞു. ശബരിമല വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നു; അതില്‍ മാറ്റമില്ല.
'വിധിയില്‍ വ്യക്തത വരുത്താന്‍ തൃപ്തിയടക്കം ആര്‍ക്കും കോടതിയില്‍ പോകാമെന്ന് കടകംപള്ളി പറഞ്ഞു. സംരക്ഷണം നല്‍കില്ലെന്ന് പൊലീസും നിലപാടെടുത്തു. തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് തൃപ്തിയോട് കൊച്ചി ഡിസിപി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

