കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആക്ഷേപം. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂള്‍ യൂണിഫോമിലാണ് അനുപ്രിയ എന്ന കുട്ടിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിക്ക് ഇതര മതസ്ഥനായ യുവാവുമായുള്ള പ്രണയം ഏറെ വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. കാമുകനാണോ മരണകാരണമായതെന്നും വീട്ടുകാർ സംശയിക്കുന്നു. കാമുകനായ യുവാവിനെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.
'ശരിക്കും മരണം എത്ര രസകരമാണ്' എന്നാണ് ആത്മഹത്യയുടെ തലേദിവസം നോട്ട് ബുക്കില്‍ അനുപ്രിയ കുറിച്ചത്. മരണത്തിന് തൊട്ടുമുൻപ് 17കാരിയുടെ കലുഷിതമായ മനസാണ് കുറിപ്പില്‍ നിറയുന്നത്. പ്രണയം തലയ്ക്കു പിടിച്ച പെൺകുട്ടിയുടെ ചിന്തകളും ഇതിലുണ്ട്.
സ്കൂളിൽ പഠനത്തിനും പഠനേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയാണ് അനുപ്രിയ. എന്‍സിസി യൂണിഫോം അണിഞ്ഞുള്ള ഫോട്ടോ വച്ച അതേ മുറിയാണ് അനുപ്രിയ ആത്മഹത്യയ്ക്കും തിരഞ്ഞെടുത്തത്. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates