ശവശരീരം ബന്ധുക്കളെ വീഡിയോ വഴി കാണിച്ചു; കേരളത്തിലെ കോവിഡ് ബാധിതന്റെ മൃതദേഹം കബറടക്കി

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കേരളത്തില്‍ കോവിഡ് ബാധിച്ച മരിച്ച ആളുടെ സംസ്‌കാരം പൂര്‍ത്തിയായി. മട്ടാഞ്ചേരി സ്വദേശിയായ യാക്കുബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം കബറടക്കി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരം. 

സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമായിരുന്നു സംസ്‌കാരം. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് മട്ടാഞ്ചേരിയിലെ ആരാധാനാലയത്തില്‍ എത്തിച്ച മൃതദേഹം വളരെ വേഗത്തില്‍ തന്നെ സംസ്‌കരിച്ചു. 5 ബന്ധുക്കളുള്‍പ്പടെ പത്തുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം സംസ്‌കരിക്കുന്നതിനായി പത്തടി താഴ്ചയിലാണ് കുഴിയെടുത്തത്. 

ഇന്ന് രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് ചികില്‍സയിലിരിക്കെ മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം 16 നാണ് ഇയാള്‍ നാട്ടിലെത്തുന്നത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനിടെ ഇദ്ദേഹത്തിന്റെ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും ഇയാള്‍ വിധേയനായിരുന്നു. വൈറല്‍ ന്യൂമോണിയ രൂക്ഷമായതോടെ, ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com