ശശിക്കെതിരായ പരാതി; പിബിയുടെ വിശദീകരണം സിപിഎം സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌

ശശിക്കെതിരായ പരാതി; പിബിയുടെ വിശദീകരണം സിപിഎം സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌

പിബി അന്വേഷണത്തിന് നിര്‍ദേശിച്ചു എന്ന പ്രസ്താവനയ്ക്ക് എതിരെയാണ് സിപിഎം സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചത്‌
Published on

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ്ബ്യൂറോ വിശദീകരണക്കുറിപ്പ് ഇറക്കിയതിന് പിന്നില്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്.
പരാതിയുമായി ബന്ധപ്പെട്ട് പിബിയെ സിപിഎം സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചിരുന്നു. പിബി അന്വേഷണത്തിന് നിര്‍ദേശിച്ചു എന്ന പ്രസ്താവനയ്ക്ക് എതിരെയാണ് സിപിഎം സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചത്‌. 

പി.കെ.ശശിക്കെതിരായ ആക്ഷേപം പരിശോധിച്ച് നടപടിയെടുക്കാന്‍ കേരള ഘടകത്തിന് നിര്‍ദേശം നല്‍കിയെന്ന രീതിയിലെ വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പിബി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കേരള ഘടകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.

പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിരുന്നു എന്ന് ബൃന്ദാ കാരാട്ട് പിബിയെ അറിയിച്ചു. പരാതി മലയാളത്തിലായിരുന്നുവെന്നും ഇത് തര്‍ജ്ജിമ ചെയ്യുന്നതിനായി കൈമാറുകയായിരുന്നു എന്നും ബൃന്ദാ കാരാട്ട് പിബിയില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com