ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരം ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുപതോളം അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന എന്ന പരാതിയിലാണ് പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയത്.
ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരം ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുപതോളം അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന എന്ന പരാതിയിലാണ് പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് പരിശോധന. 

രണ്ടാഴ്ച മുന്‍പായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിതനാവുന്നത്. മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ഡയറക്ടറ്ററായി സര്‍ക്കാര്‍ നിയമിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com