

കൊച്ചി: ചെക്ക് കേസില്‍ 2.1 ലക്ഷം രൂപയും ഒരു ദിവസം തടവും വിധിച്ചതിന് പിന്നാലെ ചെക്ക് കേസിലെ വസ്തുതകളുമായി വിവാദ അക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രഹ്നയുടെ വിശദീകരണം. മട്ടാഞ്ചേരിയില്‍ അടിയും പിടിയുമായി നടന്ന രണ്ട് സുഹൃത്തുക്കള്‍ പഴയ ജീവിതരീതി അവസാനിപ്പിച്ച് ചെറിയ ബിസ്സിനസ്സ് നടത്താന്‍ സഹായമാവശ്യപ്പട്ടുവന്നപ്പോള്‍ അവര്‍ ആവശ്യപ്പെട്ട് പ്രകാരം ബ്ലാങ്ക് ചെക്ക് നല്‍കുകയായിരുന്നു. ചെക്ക് നല്‍കി അവര്‍ ഒരു ലക്ഷം പലിശക്കാരനില്‍ നിന്ന് വാങ്ങുകയും 60000 രൂപ മുതലിലേക്കും പലിശയും മുടങ്ങാതെ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫ്‌സീസണില്‍ ബിസിനസ്സില്‍ പ്രോബഌ വന്ന സാഹചര്യത്തില്‍ പലിശയടക്കാനായില്ല. 2017ല്‍ എന്റെ കുറച്ചു പഴയസുഹൃത്തുക്കള്‍ ചേര്‍ന്ന് കുറച്ചു രൂപ കേസ് സെറ്റില്‍ ചെയ്യുന്നതിന് പിരിച്ചു നല്‍കുകയും അതില്‍ നിന്ന് 50തിനായിരം രൂപ കൊടുത്തു കോടതിക്ക് പുറത്തു വെച്ചു സെറ്റില്‍ ആക്കുകയും ചെയ്തതാണ് എന്നാല്‍ അതിന്റെ രേഖകള്‍ വാങ്ങിയിരുന്നില്ലെന്നും രഹ്ന പറയുന്നു.
ശബരിമല കേസുമായി ബന്ധപ്പെട്ടു എന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ സംഘി ആയിരുന്ന ആ പലിശക്കാരന്‍ വിധി വന്നും സെറ്റില്‍ മെന്റ് കഴിഞ്ഞും 2വര്‍ഷത്തിന് ശേഷം വീണ്ടും കേസ് കുത്തിപൊക്കി കൊണ്ട് വന്നു എനിക്കെതിരെ വാറണ്ട് സമ്പാദിക്കുകയായിരുന്നെന്നാണ് രഹ്നയുടെ വിശദീകരണം
പോസ്റ്റിന്റെ പൂര്‍ണരൂപം
ഫെയ്‌സ്ബുക്കില്‍ എനിക്ക് കഴിഞ്ഞ ദിവസം ഒരുലക്ഷം ഫോളോവേഴ്‌സ് കവിഞ്ഞു.
ഞാന്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടിട്ടുള്ളതും, എന്റെ വൈബ് ഉള്ള കൂടുതല്‍ ആളുകളെ കണ്ടെത്തിയിട്ടുള്ളതും ഇതേ സൈബര്‍ ഇടത്തില്‍ നിന്ന് തന്നെയാണ്. പലവട്ടം തനിച്ചു പരിഹരിക്കാന്‍ പറ്റാത്തവിധം പ്രശ്‌നങ്ങളില്‍ അകപ്പെട്ടപ്പോഴും എന്നെ മാനസികമായും സാമ്പത്തികമായും പിന്തുണ തന്ന് താങ്ങി നിര്‍ത്തിയവരും ഈ സൈബര്‍ ഇടത്തില്‍ കൂടി മാത്രം പരിചയം ഉള്ളവര്‍ ആണ്. അത് കൊണ്ട് ഒക്കെ കൂടിയാണ് 10കൊല്ലത്തിനിടക്ക് പലവട്ടം എന്റെ പ്രൊഫൈല്‍ സദാചാരവാദികളും ഹിന്ദു/മുസ്‌ളീം ഫണ്ടമെന്റലിസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചിട്ടും എനിക്ക് എന്റെ ആശയങ്ങളും ഫീലിംഗ്‌സുകളും സത്യസന്ധമായി പങ്കുവെക്കാന്‍ ഇത് മാത്രമാണ് മീഡിയം എന്ന തിരിച്ചറിവില്‍ വീണ്ടും വര്‍ദ്ധിത വീര്യത്തോടെ ഇവിടേക്ക് തന്നെ തിരിച്ചെത്തുന്നത്.
2009ഇല്‍ മട്ടാഞ്ചേരിയില്‍ ഉള്ള അടിപിടിയും വഴക്കും കേസുകളും ആയി നടന്ന രണ്ടു സുഹൃത്തുക്കള്‍ പഴയ ജീവിത രീതി അവസാനിപ്പിച്ചു ചെറിയ ഒരു ബിസിനസ് തുടങ്ങാനും സമാധാനപരമായ കുടുംബ ജീവിതം നയിക്കാനും ആഗ്രഹിച്ചു അവരുടെ ഉമ്മമാരെയും കൂട്ടി എന്നോട് സഹായം ആവശ്യപ്പെട്ട് വരുന്നു. അവര്‍ക്ക് ആലപ്പുഴയിലെ ഒരു വട്ടിപലിശക്കാരന്‍ ഒരുലക്ഷം രൂപ പലിശക്ക് കൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്റെ ബ്ലാങ്ക് ചെക്ക് ജാമ്യം ആയി കൊടുത്താല്‍ അത് ലഭിക്കും എന്നും, അവര്‍ ബിസിനസ് ചെയ്തു പെട്ടെന്ന് തന്നെ കടം വീട്ടികൊള്ളാമെന്നും മറ്റാരും അവരെ സഹായിക്കാന്‍ ഇല്ല എന്നും കരഞ്ഞു പറയുന്നു. അതിന്‍ പ്രകാരം എന്റെ ചെക്കുമായി അവര്‍ പോയി ഒരുലക്ഷം പലിശക്ക് എടുക്കുകയും 60000രൂപയോളം മുതലിലേക്കും പലിശയും മുടങ്ങാതെ തിരിച്ചു അടക്കുകയും ചെയ്യുന്നു. അതിന് ശേഷം ഓഫ് സീസണില്‍ ബിസിനസില്‍ പ്രോബ്ലെം വരികയും പൈസ അടവ് മുടങ്ങുകയും ചെയ്തു. അപ്പോഴാണ് പലിശക്കാരന്‍ യഥാര്‍ഥ സ്വഭാവം കാണിച്ചത്, അപ്‌ഡേറ്റ്‌സ് ഒന്നും അറിയതിരുന്ന എന്റെ വീട്ടില്‍ അവര്‍ വന്നു ബഹളം വെക്കുകയും, നേരിട്ട് പരിചയം പോലും ഇല്ലാതിരുന്നിട്ടും പെണ്ണ് ആയതിനാലും ഗവണ്മെന്റ് ജോലി ഉള്ളതിനാലും എന്റെ പേരില്‍ 2010ഇല്‍ ആലപ്പുഴയില്‍ ബ്ലാങ്ക് ചെക്കില്‍ 2ലക്ഷം എഴുതി ചേര്‍ത്തു ചെക്ക് കേസ് കൊടുക്കുകയും ചെയ്തു. പലിശക്ക് വാങ്ങിയവര്‍ക്ക് എതിരെ കേസിന് പലിശക്കാരന്‍ പോയില്ല. യഥാര്‍ത്ഥത്തില്‍ പലിശക്ക് എടുത്ത എന്റെ സുഹൃത്തുക്കള്‍ 40തിനായിരം മാത്രമേ തിരിച്ചു കൊടുക്കാന്‍ ഉള്ളൂ എന്ന് പറയുകയും കേസ് അവര്‍ നടത്തിക്കൊള്ളാം എന്നേല്‍ക്കുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് എനിക്ക് എതിരായി വിധി വന്നപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്. ഹൈക്കോടതിയില്‍ പോയെങ്കിലും എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടിയില്ല. 2017ഇല്‍ എന്റെ കുറച്ചു ളയസുഹൃത്തുക്കള്‍ ചേര്‍ന്ന് കുറച്ചു രൂപ കേസ് സെറ്റില്‍ ചെയ്യുന്നതിന് പിരിച്ചു നല്‍കുകയും അതില്‍ നിന്ന് 50തിനായിരം രൂപ കൊടുത്തു കോടതിക്ക് പുറത്തു വെച്ചു ആ പലിശക്കാരന് സെറ്റില്‍ ആക്കുകയും ചെയ്തതാണ്. ആ സമയത്തു ഞാന്‍ ഒരു ഓപ്പറേഷന്‍ ആയി ഹോസ്പിറ്റലില്‍ ആയിരുന്നു. സെറ്റില്‍മെന്റിന് പോയ സുഹൃത്തുക്കള്‍ അന്ന് രേഖ ആക്കി വാങ്ങിയില്ല എന്നതാണ് തെറ്റ്.
ശബരിമല കേസുമായി ബന്ധപ്പെട്ടു എന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ സംഘി ആയിരുന്ന ആ പലിശക്കാരന്‍ വിധി വന്നും സെറ്റില്‍ മെന്റ് കഴിഞ്ഞും 2വര്‍ഷത്തിന് ശേഷം വീണ്ടും കേസ് കുത്തിപൊക്കി കൊണ്ട് വന്നു എനിക്കെതിരെ വാറണ്ട് സമ്പാദിച്ചു. വീണ്ടും റിവ്യൂ സാധ്യമല്ലാത്തതിനാല്‍ ആ കേസ് അവസാനിപ്പിക്കാന്‍ ആണ് ഞാന്‍ കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയില്‍ പോയത്. എന്റെയും കേസിന്റെയും സാഹചര്യങ്ങള്‍ അറിയാമായിരുന്ന FB സുഹൃത്തുക്കള്‍ തന്നെയാണ് വീണ്ടും എനിക്കായി ഞാന്‍ ട്രാപ്പ് ചെയ്യപ്പെട്ട ആ കേസില്‍ നിന്ന് ഊരിപോരാന്‍ പൈസ പിരിവെടുത്തു സഹായിച്ചത്. എനിക്കെതിരെ ഇത്രയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ വരെ ഉണ്ടായിട്ടും, കൂടെനില്‍ക്കുന്നു എന്നു വിശ്വസിപ്പിച്ചിരുന്നവര്‍ പുറത്തു എന്നെ പറ്റി പരദൂഷണം പറഞ്ഞു പരത്തിയിട്ടും ,കൂട്ടുകാരായി നടിച്ചു കൂടെ നടന്നവര്‍ എന്നെയോ എന്റെ രാഷ്ട്രീയത്തെയോ മനസിലാകാതെ അപവാദ പ്രചരണങ്ങള്‍ ആയി നടക്കുമ്പോഴും, വളരെ ദൂരെ ആയിട്ടും ളയ പോസ്റ്റുകളും കമന്റുകളും വഴി മാത്രം എന്നെ പരിചയമുള്ള വളരെ ചുരുക്കം മാത്രം നേരില്‍ കണ്ടിട്ടുള്ള എന്റെ ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ തന്നെയാണ് ഈ അവസരത്തിലും എന്നോടൊപ്പം നിന്നത്. എന്നെ സഹായിച്ചവര്‍ എന്നോട് ആകെ ആവശ്യപ്പെട്ടത് തളര്‍ന്ന് പോകരുതെന്നും ഞാന്‍ എന്താണോ അങ്ങനെ തന്നെ തുടരണം എന്നുമാണ്.
സദാചാര വാദികളെ... നിങ്ങള്‍ എത്ര മാത്രം എന്നെ ഒതുക്കാനോ തകര്‍ക്കാനോ ചട്ടം പഠിപ്പിക്കാനോ ശ്രമിച്ചാലും കൂടുതല്‍ പോരാട്ട വീര്യത്തോടെ ഞാന്‍ തിരിച്ചു വരുകതന്നെ ചെയ്യും. നിങ്ങള്‍ക്ക് ആകെ ചെയ്യാവുന്നത് എന്നെ അവഗണിക്കുക അല്ലെങ്കില്‍ എന്റെ വഴിക്ക് വിടുക മാത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates