സംസ്ഥാന സ്‌കൂള്‍ കലോത്സവം; 182 പോയിന്റുമായി തൃശ്ശൂര്‍ മുന്നില്‍ 

കൗമാര കലാപ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി തൃശ്ശൂര്‍ മുന്നോട്ട്. 182 പോയിന്റുകളാണ് കലോത്സവത്തിന്റെ ആദ്യദിനം തൃശ്ശൂര്‍ സ്വന്തമാക്കിയത്. 178 പോയിന്റുമായ
സംസ്ഥാന സ്‌കൂള്‍ കലോത്സവം; 182 പോയിന്റുമായി തൃശ്ശൂര്‍ മുന്നില്‍ 
Updated on
1 min read

 ആലപ്പുഴ: കൗമാര കലാപ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി തൃശ്ശൂര്‍ മുന്നോട്ട്. 182 പോയിന്റുകളാണ് കലോത്സവത്തിന്റെ ആദ്യദിനം തൃശ്ശൂര്‍ സ്വന്തമാക്കിയത്. 178 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 173 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണുള്ളത്.

 ഹൈസ്‌കൂള്‍ വിഭാഗത്തിലും 108 പോയിന്റുമായി തൃശ്ശൂര്‍ തന്നെയാണ് ഒന്നാമത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കോട്ടയം 64 പോയിന്റുകള്‍ നേടി. ആലപ്പുഴ 161 പോയിന്റുമായി ആറാം സ്ഥാനത്താണുള്ളത്. 

(ചിത്രം : സനേഷ്‌)
 30 വേദികളിലായി 10000ത്തോളം കുട്ടികളാണ് വിവിധയിനങ്ങളില്‍ മത്സരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കലോത്സവം മൂന്ന് ദിവസമാക്കി , ആഡംബര രഹിതമായാണ് ഇക്കുറി നടത്തുന്നത്. 

സമയക്രമം പാലിക്കുന്നുവെന്ന് മേളയെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രശംസിച്ചു. വിധി നിര്‍ണയത്തില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് പേരെ മാറ്റിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com