

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം ആയിരിക്കും. പ്രാദേശികമായി അവധി നല്കിയിട്ടുണ്ടെങ്കില് അത് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്കൂളുകളില്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചകള് പ്രവൃത്തിദിവസമാക്കി ഇതിന് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates