സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശി നഫീസ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശി നഫീസ

രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് നഫീസ മരിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
Published on

കണ്ണൂര്‍: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് നഫീസ മരിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നഫീസയുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമെന്ന് ഡിഎംഒ സൂചിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കൂടുതല്‍ രോഗികളുള്ള ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com