സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം
സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കണമെന്ന് ഹൈക്കോടതി
Updated on: 
1 min read

കൊച്ചി: സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കണമെന്ന് ഹൈക്കോടതി.സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിയതിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. അത്തരത്തിലുള്ള മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ഒമ്പത് ദേശീയപാതകളും 77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍ പഴയ ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലുള്ള മദ്യശാലകളും എക്‌സൈസ് അധികൃതര്‍ പൂട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

R Sreelekha
V V Rajesh, R Sugathan
Kochi Spa rape case
high court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com