സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ നാളെ മുതല്‍ ; രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ

കണ്ടെയ്ൻമെന്റ് സോണുകളില്‍ ചന്തകൾ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കലക്​ടർ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സപ്ലൈകോ
സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ നാളെ മുതല്‍ ; രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ നാളെ ആരംഭിക്കും. നാളെ മുതൽ ഈ മാസം 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണൽ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക.  രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്.  ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.

കണ്ടെയ്ൻമെന്റ് സോണുകളില്‍ ചന്തകൾ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കലക്​ടർ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സപ്ലൈകോ സി എം ഡി  അലി അസ്ഗര്‍ പാഷ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com