സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരിക്കെതിരെ കേസെടുത്തു

മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പടെ 26 പേര്‍ക്കെതിരെയാണ് നിലവില്‍ കേസ്
സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരിക്കെതിരെ കേസെടുത്തു
Updated on: 
1 min read

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 

അതിരൂപതയുടെ ഭൂമി വില്‍പ്പന നടത്തിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി പാപ്പച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പടെ 26 പേര്‍ക്കെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

ഇതോടെ വിവിധ കോടതികളിലായി ഏഴു കേസുകളാണ് കര്‍ദിനാളിനെതിരെ നിലവില്‍ ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER