സമരം ചെയ്ത തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത് മുത്തൂറ്റ്

സമരം ചെയ്ത തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത് മുത്തൂറ്റ്

സമരത്തിനിറങ്ങിയ തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത് സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്
Published on

കൊച്ചി: സമരത്തിനിറങ്ങിയ തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത് സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്. സിഐടിയു അംഗങ്ങളായ എട്ടുപേരെയാണ് സമരത്തിനിറങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 

ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.  ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്.

ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താല്‍ എട്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയാണെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com