സര്‍ക്കാരിന്റെ കണക്കില്‍ ഇന്ന് പനിമരണം ഒന്ന്; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 8

സംസ്ഥാനത്ത് ഇന്ന് മാത്രമായി എട്ടുപേര്‍ മരിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ -  എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ രേഖപ്പെടുത്തിയത് ഒരു മരണം മാത്രം
സര്‍ക്കാരിന്റെ കണക്കില്‍ ഇന്ന് പനിമരണം ഒന്ന്; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 8
Updated on
1 min read

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍
ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ഇന്ന് മാത്രമായി എട്ടുപേര്‍ മരിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ രേഖപ്പെടുത്തിയത് ഒരു മരണം മാത്രം. ചികിത്സ തേടിയെത്തിയതാകട്ടെ 23190 പേരാണ്. 

സര്‍ക്കാരിന്റെ കണക്കില്‍ മപ്പുറത്താണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂരില്‍ ഒന്‍പതുമാസം പ്രായമുള്ള മുഹമ്മദ് റഫിയും തൃശൂര്‍ ചേലക്കര തോടുക്കാട്ടില്‍ വീട്ടില്‍ അമ്പിളിയും ഉടുമ്പന്നൂര്‍ പുല്‍പ്പറമ്പില്‍ അഭിലാഷ് ഉള്‍പ്പടെ 8 പേരാണ് മരണത്തിന് കീഴടങ്ങിയത്.

157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 764 സംശയാസ്പദ ഡെങ്കിപ്പനിയുണ്ട്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്‌സ തേടിയത്. തലസ്ഥാനത്ത് 3284 പേരും മലപ്പുറത്ത് 3151 പേരും ആശുപത്രികളിലെത്തി. തിരുവനന്തപുരത്ത് 78 പേര്‍ക്കാണ് ഡെങ്കിപ്പനി ഇന്നലെ സ്ഥിരീകരിച്ചത്. 219 സംശയാസ്പദ ഡെങ്കിപ്പനിയുമുണ്ട്. സംസ്ഥാനത്ത് 11 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 21 സംശയാസ്പദ എലിപ്പനി കേസുകളുമുണ്ട്. 18 പേര്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തു.
 

ജില്ല
 
ചികിത്സ തേടിയവര്‍
 
ഡെങ്കി സംശയം
 
ഡെങ്കി സംശയം
 
സംശയാസ്പദ എലിപ്പനി
 
സ്ഥിരീകരിച്ച എലിപ്പനി
 
എച്ച്1 എന്‍1
 
തിരുവനന്തപുരം3284219781280

കൊല്ലം
 
20777320006

പത്തനംതിട്ട
 
811134001
ഇടുക്കി
 
60934600o
കോട്ടയം
 
126995001
ആലപ്പുഴ
 
103524333o
എറണാകുളം
 
14832317002
തൃശൂര്‍
 
1960490000

 പാലക്കാട് 

 
2499770000
മലപ്പുറം
 
3151998001

കോഴിക്കോട്‌
 
2042861000
വയനാട്‌
 
828123604
കണ്ണൂര്‍
 
14173211003
ാസര്‍ഗോഡ്‌
 
725141000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com