

തിരുവനന്തപുരം: സെന്‍കുമാറിനെ തിരികെ ഡിജിപിയായി നിയമിക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് മുരളീധരന്‍ പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും സെന്‍കുമാറിന്റെ നിയമനം വൈകുന്നതിലുള്ള കാരണം പിണറായി വിജയന് ലോക്‌നാഥ് ബെഹ്‌റയോടുള്ള പ്രത്യേക താത്പര്യമാണ്. നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്‌റയെന്നും മുരളീധരന്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates