'സസ്‌പെന്‍ഷന്‍ കാലയളവില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു'; പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ
'സസ്‌പെന്‍ഷന്‍ കാലയളവില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു'; പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ 
Updated on
1 min read

പാലക്കാട്:  ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ അടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. സസ്‌പെന്‍ഷന്‍ കാലയളവില്‍ പി കെ ശശി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി മേയില്‍ അവസാനിച്ചിരുന്നു. നവംബറിലാണ് ശശിയെ ആറുമാസത്തേയ്ക്ക് സിപിഎം നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.  ഏതുഘടകത്തില്‍ ഉള്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സിപിഎം ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ശശിയെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ നല്‍കിയത്.

കഴിഞ്ഞദിവസം സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ജില്ലാകമ്മിറ്റിയില്‍ പങ്കെടുത്തത്. ഇതിലാണ് പി കെ ശശിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും യോജിച്ചത്. 43 അംഗങ്ങള്‍ യോജിച്ചപ്പോള്‍ ആറ് അംഗങ്ങള്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com