സിഒടി നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറില്‍ ?; ഇന്നോവ കസ്റ്റഡിയില്‍ എടുക്കും ; എംഎല്‍എയെ ചോദ്യം ചെയ്യും

കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
സിഒടി നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറില്‍ ?; ഇന്നോവ കസ്റ്റഡിയില്‍ എടുക്കും ; എംഎല്‍എയെ ചോദ്യം ചെയ്യും
Updated on
1 min read

കണ്ണൂര്‍ : വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം വിമതന്‍ സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കാറില്‍ വെച്ചായിരുന്നു എന്ന് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഷംസീറിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കും. ഷംസീറിന്റെ കാറില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് അറിഞ്ഞതെന്ന് സിഒടി നസീറും സൂചിപ്പിച്ചു.

എന്നാല്‍ കേസില്‍ വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച്  സെക്രട്ടറിയായ എന്‍ കെ രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത പൊട്ടിയന്‍ സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇന്നോവ കാര്‍ ഉപയോഗിക്കുന്നത് ഷംസീര്‍ ആണെങ്കിലും ബന്ധുവിന്റെ പേരിലുള്ള വാഹനമാണത്. 

ഷംസീര്‍ എം.എല്‍.എയില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. നിയമസഭാ സമ്മേളനത്തിന് ശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഷംസീറും രാഗേഷ് അടക്കമുള്ളവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com