സിനിമാ മേഖലയ്ക്ക് ഇളവുകൾ; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാം; സ്റ്റുഡിയോയിൽ അഞ്ച് പേർ മാത്രം

സിനിമാ മേഖലയ്ക്ക് ഇളവുകൾ; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാം; സ്റ്റുഡിയോയിൽ അഞ്ച് പേർ മാത്രം
സിനിമാ മേഖലയ്ക്ക് ഇളവുകൾ; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാം; സ്റ്റുഡിയോയിൽ അഞ്ച് പേർ മാത്രം
Updated on
1 min read

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം തുടങ്ങാനിരിക്കെ സിനിമാ മേഖലയ്ക്ക് ഇളവുകൾ അനുവദിക്കാൻ തീരുമാനം. തിങ്കാളാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. മുഖ്യമന്ത്രിയുമായി സാംസ്കാരിക മന്ത്രി എകെ ബാലൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 

ചിത്രീകരണം പൂർത്തിയായിട്ടുള്ള സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ഡബ്ബിങ്, സം​ഗീതം, സൗണ്ട് മിക്സിങ് ജോലികൾക്കാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന ജോലികൾ മാത്രമെ ചെയ്യാവു. 

സ്റ്റുഡിയോകൾ അണു വിമുക്തമായിരിക്കണം. കൂടാതെ മാസ്ക് ധരിക്കണം, കൈകൾ വൃത്തിയായി സൂക്ഷിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങി സർക്കാരിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ജോലികളെന്നും നിർദ്ദേശമുണ്ട്. 

നേരത്തെ സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉടനെ പൊതുഗതാഗതം തുടങ്ങേണ്ടെന്ന് ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു. കേന്ദ്ര നിർദ്ദേശങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളിൽ സംസ്ഥാനം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com