

കൊച്ചി: സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് നാളെ കൊച്ചിയില്‍ തുടങ്ങും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനഡ് പരിശോധിക്കും. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്‍ണായക സിനഡ് യോഗം നടക്കുക.
പതിനൊന്നു ദിവസം നീളുന്ന സിനഡ് യോഗത്തില്‍ സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം ബാക്കിയുള്ളവര്‍ പങ്കെടുക്കില്ല. നാളെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യാജരേഖ വിവാദം തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം സിനഡ് ചര്‍ച്ച ചെയ്യും. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായി അല്‍മായ നേതാക്കളുമായും സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തും.
അതേസമയം തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് വിമതരുടെ തീരുമാനം. അതിരൂപതക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം എന്നത് ഉള്‍പ്പെടെയുള്ള, ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വിമത വിഭാഗം രൂപീകരിച്ച അതിരൂപത അല്‍മായ മുന്നേറ്റ സമിതി അംഗങ്ങള്‍ സിനഡിന് നല്‍കും.
സിനഡ് ഭരണത്തിലും ക്രയവിക്രയത്തിലും അല്‍മായര്‍ക്ക് കൂടി പങ്കാളിത്തമുള്ള സമിതി രൂപീകരിക്കണം എന്നും വിമതര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയും വിമതരുടെ പ്രധാന ആവശ്യങ്ങളാണ്. കര്‍ദ്ദിനാളിനെതിരെ സമരം ചെയ്ത വൈദികര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ പക്ഷവും രംഗത്തുണ്ട്. ഇതുള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളായിരിക്കും സിനഡിനെ നിര്‍ണായകമാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates