സി​ഗ്നൽ കാത്ത് ട്രെയിൻ നിന്നപ്പോൾ ഇറങ്ങിയോടി; ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമം; പൊലീസ് പൊക്കി നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു

Updated on: 
1 min read

കാസ‍ർകോട്: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് വന്ന ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ നാല് പേർ പൊലീസിൻ്റെ പിടിയിലായി. സ്പെഷ്യൽ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയത്. കാസർക്കോട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം.  

മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് ദിശയിലേക്ക് വരികയായിരുന്ന ട്രെയിൻ ഉപ്പളയ്ക്ക് സമീപം മുന്നോട്ടു പോകാനുള്ള സിഗ്നൽ കാത്ത് ട്രാക്കിൽ നിർത്തിയ സമയത്താണ് നാല് പേർ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയത്. സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാർ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഇറങ്ങിയോടിയ നാല് പേരും ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

നാല് പേരെയും സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നിരീക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P P Divya
 today top five news
Seeram Sambasiva Rao IAS
Assault case involving a young actress: Footage of 12 women found on doctor's phone
X

FOLLOW US

ON GOOGLE DISCOVER