സുനില്‍കുമാറിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; അറിയാവുന്ന സത്യങ്ങള്‍ പറഞ്ഞെന്ന് അമ്മ

മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്ന് ശോഭന
സുനില്‍കുമാറിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; അറിയാവുന്ന സത്യങ്ങള്‍ പറഞ്ഞെന്ന് അമ്മ
Updated on
1 min read

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിന്റെ അമ്മ ശോഭന രഹസ്യമൊഴി നല്‍കി. കാലടി മജിസ്‌ട്രേറ്റിന് മുന്നിലാണ് ശോഭന മൊഴി നല്‍കിയത്. 

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുനില്‍കുമാറിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. 

തനിക്ക് അറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ശോഭന പ്രതികരിച്ചു. ഫോണ്‍ നമ്പര്‍ വിവരങ്ങളെക്കുറിച്ച് ചോദിച്ചു. നേരത്തെ സുനില്‍കുമാര്‍ പ്രതിയായ കേസുകളഎക്കുറിച്ചും അമ്മയോട് ചോദിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 

മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്ന് ശോഭന മൊഴിയെടുത്ത ശേഷം പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com