സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയെന്നും അത് സഭയുടെ കീഴ് വഴക്കങ്ങള്‍ക്ക് നിരക്കാത്ത നടപടിയുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണവും പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ച കാര്യവും ചെയര്‍ വിശദമായി പരിശോധിച്ചു.
1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലെ സെക്ഷന്‍ മൂന്ന് നാല് വ്യവസ്ഥ പ്രകാരം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആറ് മാസത്തിനകം റിപ്പോര്‍ട്ടിന്‍ മേലുള്ള ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി സ്‌റ്റേറ്റ് മെന്റ് സഹിതം സഭയില്‍ സമര്‍പ്പിക്കണമെന്നാണ്. എന്നാല്‍ സഭാ രേഖകള്‍ പരിശോധിച്ചാല്‍ സഭയില്‍ നിയേഗിക്കപ്പെട്ട ഒട്ടുമിക്ക കമ്മീഷനുകളുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാലപരിധിക്കുള്ളില്‍ ആയിരുന്നില്ലെന്നു മാത്രമല്ല കാലദൈര്‍ഘ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളുമായിരുന്നെന്നും സ്പീക്കര്‍ പറഞ്ഞു. 134 അന്വേഷണ റിപ്പോര്‍ട്ടുകളും ചെയര്‍ പരിശോധിച്ചതായും ഇതില്‍ നിന്നും വ്യത്യസ്തമായി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മാതൃകാപരമാണെന്നും അഭിനന്ദനീയമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ ജ്യുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ കുറിച്ച്് പൊതുസമൂഹത്തില്‍ നിലവിലുള്ള വ്യവസ്ഥകളെ ഇല്ലാതായെന്നും ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സോളാര്‍ റിപ്പോര്‍്ട്ട് സഭയില്‍ വെച്ചതിലൂടെ കഴിഞ്ഞതായി സ്പീക്കര്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

