സ്‌കൂട്ടറില്‍ നിന്നു യുവതി വീണു; രക്ഷകരായി എത്തിയവര്‍ ശാരീരികമായി ഉപദ്രവിച്ചു; കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റില്‍

ഇവരെ സഹായിക്കാനെന്ന  മട്ടില്‍ അടുത്തുകൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്
സ്‌കൂട്ടറില്‍ നിന്നു യുവതി വീണു; രക്ഷകരായി എത്തിയവര്‍ ശാരീരികമായി ഉപദ്രവിച്ചു; കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റില്‍
Updated on
1 min read

കൊല്ലം:വിവാഹിതയായ യുവതിയെ വഴിയില്‍ തടഞ്ഞുെവച്ച് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോങ്ങാല്‍ സ്വദേശികളായ എ അഷ്‌റഫ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. നിസാര്‍ എന്ന കൂട്ടുപ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂട്ടറില്‍വന്ന യുവതി കോങ്ങാല്‍ ഭാഗത്ത് തെന്നിവീണിരുന്നു. ഇവരെ സഹായിക്കാനെന്ന  മട്ടില്‍ അടുത്തുകൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്. അപമാനിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ചോദിക്കാനെത്തിയ ഭര്‍ത്താവിനെയും ഇവര്‍ മര്‍ദ്ദിച്ചതായി പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രതീഷ് അറിയിച്ചു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com