സ്കൂട്ടർ യാത്രികന്റെ മുഖത്തേക്ക് മുളക്പൊടി എറിഞ്ഞ് ആക്രമണം

സ്കൂട്ടർ യാത്രികന്റെ മുഖത്തേക്ക് മുളക്പൊടി എറിഞ്ഞ് ആക്രമണം
സ്കൂട്ടർ യാത്രികന്റെ മുഖത്തേക്ക് മുളക്പൊടി എറിഞ്ഞ് ആക്രമണം
Updated on
1 min read

തൃശൂർ: സ്കൂട്ടർ യാത്രികന്റെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം. എരുമപ്പെട്ടിയിലാണ് സംഭവം. പതിയാരം മലയകം ഐശ്വര്യ ഫാമിന്റെ ഉടമ എരുമപ്പെട്ടി സ്വദേശി കോനൂരാൻ ജോസിനു നേരെ ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ശങ്കരൻകാവ് റോഡ് ജം​ഗ്ഷനു സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. കവർച്ചയാണ് ഉദ്ദേശ്യം എന്നാണ് പ്രാഥമിക നി​ഗമനം. 

ജോസ് പുലർച്ചെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ ഫാമിലേക്കു പോകുമ്പോൾ റോഡരികിലെ വൈദ്യുത പോസ്റ്റിന്റെ മറവിൽ നിന്ന അക്രമി മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ജോസ് ഹെൽമറ്റും കണ്ണാടിയും ധരിച്ചിരുന്നതിനാൽ  ‍കണ്ണിലേക്ക്  മുളകുപൊടി വീണില്ല.

അപകടം മനസിലാക്കിയ ജോസ് അതിവേഗം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. ജോസ് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ മുളകുപൊടി വീണിട്ടുണ്ട്.  പൊലീസിൽ‍ പരാതി നൽകിയതിനെ തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ കെകെ ഭൂപേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com