സ്കൂളുകൾ ഇന്ന് തുറക്കും ; വ്യാജ വാട്സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം

പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്
സ്കൂളുകൾ ഇന്ന് തുറക്കും ; വ്യാജ വാട്സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം
Updated on
1 min read

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സ്കൂളുകൾ ചൊവ്വാഴ്ച മാത്രമേ ( ജനുവരി 1) തുറക്കൂ എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 

പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്. വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നുണ്ട്. 

വ്യാജപ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ചൊവ്വാഴ്ചയേ സ്കൂൾ തുറക്കൂ എന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെ കണ്ടെത്തി നടപടിയെടുക്കാനാണ് വിദ്യാഭ്യാസസെക്രട്ടറി നിർദേശം നൽകിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com