സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 14.8 ലക്ഷം രൂപയുടെ കാര്‍ 'സമ്മാനം' ; അമ്പരപ്പ്, യുവതിയുടെ പണം പോയി

സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 14.8 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് സമ്മാനമായി കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആലപ്പുഴ :  കാര്‍ സമ്മാനം അടിച്ചെന്ന് ധരിപ്പിച്ച് യുവതിയുടെ പണം തട്ടിയതായി പരാതി. മുമ്പ് സാധനങ്ങള്‍ വാങ്ങിയ ഓണ്‍ലൈന്‍ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. പാണ്ടനാട് സ്വദേശി ബീന മുരളിക്കാണ് സമ്മാനം അടിച്ചെന്ന അറിയിപ്പിന് പിന്നാലെ, 14,800 രൂപ നഷ്ടമായത്.

വീട്ടമ്മയ്ക്ക് കഴിഞ്ഞദിവസമാണ് റജിസ്‌റ്റേഡ് തപാലില്‍ സ്‌ക്രാച്ച് കാര്‍ഡും കത്തും ലഭിച്ചത്. പിന്നാലെ ഫോണ്‍കോളും എത്തി. സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 14.8 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് സമ്മാനമായി കണ്ടത്. വിവരം അറിയിച്ചപ്പോള്‍ 1% തുക അക്കൗണ്ടില്‍ അടച്ചാല്‍ കാറിന്റെ വില അയച്ചു തരുമെന്നായിരുന്നു മറുപടി.

ഇതുപ്രകാരം പണം അടച്ചപ്പോള്‍ ബീനയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ 14.80 ലക്ഷം രൂപ ക്രെഡിറ്റ് ആയതായി മെസേജ് ലഭിച്ചു. എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഈ വിവരം അറിയിച്ചപ്പോള്‍ 2% തുക കൂടി ഒടുക്കണമെന്നായിരുന്നു നിര്‍ദേശം.

സംശയം തോന്നിയതിനെ തുടര്‍ന്ന് ബീനയും ഭര്‍ത്താവും കൂടുതല്‍ പണം അയച്ചില്ല. പണമടയ്ക്കണം എന്ന് അറിയിച്ചവര്‍ ഇപ്പോള്‍ ഫോണും എടുക്കുന്നില്ല. പൊലീസില്‍ പരാതിയ നല്‍കാന്‍ ഒരുങ്ങുകയാണ് ബീന മുരളി. ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ എസ്ബിഐയുടെ രാജ്‌കോട്ട് ശാഖയിലെ അക്കൗണ്ടിലേക്കാണ് നേരത്തെ പണം അയച്ചതെന്ന് ബീന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com