

ന്യൂഡൽഹി : സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്തിയ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിന്ദുവും കനകദുർഗയും നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും സ്വതന്ത്രമായി ശബരിമലയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും നിർദേശിക്കണം. പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ പാടില്ല. ഇതിന്റെ പേരിൽ ക്ഷേത്രം അടച്ചിടാൻ പാടില്ല. ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നടപടിയെന്നു പ്രഖ്യാപിക്കണം. തുടങ്ങിയവയാണ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.
ഹർജിക്കാർ തങ്ങളുടെ കുടുംബ, സാമൂഹിക പശ്ചാത്തലങ്ങളും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ആർത്തവ കാലത്ത് തങ്ങൾ അകറ്റിനിർത്തൽ അനുഭവിച്ചവരാണെന്നും ശാസ്താവിനെ ദർശിക്കുക എന്ന ആഗ്രഹത്തിനു പുറമെ, ആർത്തവം അശുദ്ധിയല്ലെന്നു സ്ഥാപിക്കുകയെന്ന താൽപര്യവും ശബരിമലയിൽ പോകാൻ തങ്ങളെ പ്രേരിപ്പിച്ച ഘടകമാണെന്നും ഹർജിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
