

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്‌ന സുരേഷിന് തന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. തനിക്ക് രണ്ട് മക്കളാണുള്ളത്. മകള്‍ ലക്ഷമി അക്‌സഞ്ചര്‍ കമ്പനിയില്‍ സീനിയര്‍ മാനേജറായി ബാംഗ്ലൂരില്‍ ജോലി നോക്കുന്നു. മരുമകന്‍ വിവേക് വിപ്രോയിലും. മകന്‍ അനില്‍ രവി തിരുവനന്തപുരത്ത് കെ.ആര്‍.റ്റി.എല്‍ ജോലി നോക്കുന്നു. അനിലിന്റെ ഭാര്യയും തന്റെ മരുമകളുമായ വിദ്യ ടെക്‌നോപാര്‍ക്കില്‍ അലയിന്‍സ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇതാണ് വസ്തുത എന്നിരിക്കെയാണ് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യമപ്രതി സ്വപ്‌ന സുരേഷ് തമ്പാനൂര്‍ രവിയുടെ മരുമകളാണ് എന്നതരത്തില്‍ സാൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്നെയും കുടുംബത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരമൊരു വ്യാജ ആരോപണം എന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പെടുത്താമെന്ന് ആരും കരുതണ്ട. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും ഐ.ടി സെക്രട്ടറിയുടെ ഇടപെടലും പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് തനിക്കെതിരായി സൈബര്‍ സഖാക്കളെ മുന്‍നിര്‍ത്തി ആരോപണം ഉന്നിയിക്കുന്നത്. വിവാദമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates