സ്വരാജ് സിപിഐക്കാരെ കാണാന്‍ തൃശൂരില്‍ പോകേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍

സ്വരാജിന്റെ സ്വന്തം പഞ്ചായത്തില്‍ മൂന്നൂറ് അംഗങ്ങളുള്ള കമ്മറ്റി സിപിഐക്കുണ്ട്, അതുകൊണ്ട് സ്വന്തം നാട്ടില്‍ തന്നെ സ്വരാജിന് സിപിഐക്കാരെ കാണാമെന്ന് കാനം
സ്വരാജ് സിപിഐക്കാരെ കാണാന്‍ തൃശൂരില്‍ പോകേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍
Updated on: 
1 min read

മലപ്പുറം: സിപിഎം എംഎല്‍എ എം സ്വരാജിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്കാരെ കാണാന്‍ എം സ്വരാജ് തൃശൂര്‍ വരെ പേകേണ്ടതില്ലെന്ന് കാനം പറഞ്ഞു. സ്വരാജിന്റെ സ്വന്തം പഞ്ചായത്തില്‍ മൂന്നൂറ് അംഗങ്ങളുള്ള കമ്മറ്റി സിപിഐക്കുണ്ട്, അതുകൊണ്ട് സ്വന്തം നാട്ടില്‍ തന്നെ സ്വരാജിന് സിപിഐക്കാരെ കാണാമെന്ന് കാനം പറഞ്ഞു

സ്വന്തം നാട്ടില്‍ സിപിഐക്കാരെ കാണാനില്ലെന്ന സ്വരാജിന്റെ കളിയാക്കലിനാണ് കാനത്തിന്റെ മറുപടി. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലും സ്വരാജിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അഹങ്കാരത്തിന്റെ പ്രതിരൂപമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER