സ്വര്‍ണക്കടത്ത് കേസില്‍ പിണറായിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ബിജെപി ഇടപെടുന്നു; സംഘപരിവാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നെന്ന് പി പി മുകുന്ദന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണരായി  വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നാണ് റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍
സ്വര്‍ണക്കടത്ത് കേസില്‍ പിണറായിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ബിജെപി ഇടപെടുന്നു; സംഘപരിവാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നെന്ന് പി പി മുകുന്ദന്‍
Updated on
2 min read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണരായി  വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നാണ് റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'പാര്‍ട്ടിയെക്കുറിച്ച് ജനമനസ്സില്‍ തെറ്റിധാരണകളും സംശയങ്ങളും ഉയര്‍ത്തുന്ന പ്രചാരണം ചിലര്‍ നടത്തുന്നത്. അവ തീരെ അവഗണിക്കാവുന്ന വയല്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ്. അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോര്‍ട്ട് ആണ് അവയില്‍ ചിലത്. ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയതല നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ പാര്‍ട്ടി ഒന്നാകെ ജാഗരൂകമാകണം. തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണം. എങ്കില്‍ മാത്രമേ ആത്മ നിര്‍ഭര്‍ ഭാരതമെന്ന സങ്കല്പം കര്‍മ്മ പഥങ്ങളിലെത്തിക്കാന്‍ കഴിയൂ.'- പി പി മുകുന്ദന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ ഉള്ള ശ്രമത്തിലാണല്ലോ നാം എല്ലാവരും. ഈ ഭഗീരഥയജ്ഞത്തിന് കേരളത്തില്‍ ജനങ്ങളെ അണിനിരത്തി അവരെ നയിക്കുന്ന സുപ്രധാന ഉത്തരവാദിത്വം ബിജെപിയ്ക്ക് ആണ്. അങ്ങേയറ്റം ജാഗ്രതയും പ്രതിബദ്ധതയും ആവശ്യമുള്ള ഒരു മഹാദൗത്യമാണത്.

കോവി ഡ് മഹാമാരി വെല്ലുവിളിയുമായി നില്‍ക്കുന്നതും ഇതേ സമയത്താണ്. അതിനെ ജനങ്ങളുടെ മുന്നില്‍ നിന്ന് നേരിടണം.
മറ്റൊന്ന് കേരളം തീവ്രവാദികളുടെ വിഹാരഭൂമിയായി മാറിയെന്ന യാഥാര്‍ത്ഥ്യം. മുമ്പത്തെ കാശ്മീരിന്റെ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള തകൃതിയായ ശ്രമം തല്‍പ്പരകക്ഷികള്‍ നടത്തുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്നു. അവരുടെ സ്വാധീനം എവിടെ വരെയെത്തിയെന്നത് ദേശസ്‌നേഹികളെ ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. ജമ്മു കാശ്മീരിന്റെ വിശേഷാധികാരങ്ങള്‍ റദ്ദാക്കിയപ്പോഴും പൗരത്വ ബില്‍ പാസാക്കിയപ്പോഴും കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ കാട്ടിത്തന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനമാണ്. ഇതിനെല്ലാം അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന യു.എന്‍. റിപോര്‍ട്ട്.
ഇതിനിടയിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം പഞ്ചായത്ത്‌നഗരസഭാ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും.

നേരത്തെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് കേരളത്തിലെ ഈശ്വരവിശ്വാസികള്‍ ഒന്നടക്കം പങ്കെടുത്ത പ്രക്ഷോഭം അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് നേട്ടമുണ്ടാക്കിയെന്നത് ഇവിടെ പാഠമാകേണ്ടതുണ്ട്. കേരളീയ പൊതു സമൂഹം ഇടത് വലത് മുന്നണികളുടെ മാറി മാറിയുള്ള ദുര്‍ഭരണത്തില്‍ മടുത്ത് ഒരു ബദലിനു വേണ്ടി കാത്തിരിക്കുന്നുവെന്നത് ഗൗരവത്തില്‍ കാണേണ്ട സമയമാണിത്. . കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു പരിവര്‍ത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
ഇത് വിജയകരമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിച്ചേ മതിയാവൂ.

ഇതിനിടയില്‍ പാര്‍ട്ടിയെക്കുറിച്ച് ജനമനസ്സില്‍ തെറ്റിധാരണകളും സംശയങ്ങളും ഉയര്‍ത്തുന്ന പ്രചരണം ചിലര്‍ നടത്തുന്നത്. അവ തീരെ അവഗണിക്കാവുന്ന വയല്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ് . അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോര്‍ട്ട് ആണ് അവയില്‍ ചിലത്. ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയ തല നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ പാര്‍ട്ടി ഒന്നാകെ ജാഗരൂകമാകണം. തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണം. എങ്കില്‍ മാത്രമേ ആത്മ നിര്‍ ഭര്‍ ഭാരതമെന്ന സങ്കല്പം കര്‍മ്മ പഥങ്ങളിലെത്തിക്കാന്‍ കഴിയൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com