ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 11 മുതല്‍ 20 വരെ

 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ് ടുക്കാര്‍ക്ക് ഉച്ചയ്ക്കുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.  ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയതി സംബന്ധിച്ച് അന്തിമ തീരുമാനം 
ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 11 മുതല്‍ 20 വരെ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള രണ്ടാം പാദ പരീക്ഷയ്ക്ക് അടുത്ത മാസം 11 ആം തിയതി തുടക്കമാകും. 11 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷ 20 നാണ് അവസാനിക്കുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ് ടുക്കാര്‍ക്ക് ഉച്ചയ്ക്കുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. 

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

പ്ലസ് ടു- പത്താം ക്ലാസ് പൊതുപരീക്ഷ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായി ക്രിസ്മസ് പരീക്ഷയും ഒന്നിച്ചാക്കുമെന്നായിരുന്നു നേരത്തേ വകുപ്പ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞമാസം തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ട ഉത്തരവില്‍ പത്താം ക്ലാസ് പരീക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ട് പോവുകയാണെങ്കില്‍ പ്ലസ് ടു- പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ച് നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com