ഹെലികോപ്റ്റര്‍ രക്ഷാശ്രമത്തിനിടെ തളര്‍ന്നുവീണ വയോധികന്‍ മരിച്ചു

ഹെലികോപ്റ്ററില്‍ നിന്ന് താഴ്ന്നിറങ്ങിയപ്പോഴുണ്ടായ ശക്തമായ കാറ്റും ശബ്ദവും തണുപ്പും മൂലം ഭയന്ന ദാമോദരന്‍ തളര്‍ന്നുവീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്തു
ഹെലികോപ്റ്റര്‍ രക്ഷാശ്രമത്തിനിടെ തളര്‍ന്നുവീണ വയോധികന്‍ മരിച്ചു
Updated on
1 min read

കൊച്ചി: പ്രളയക്കെടുതിക്കിടെ ഹെലികോപ്റ്ററില്‍ കയറ്റി ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കാന്‍ നടത്തിയ ശ്രമത്തിനിടെ അവശനായ പുറയാര്‍ ഗാന്ധി പുരം കോട്ടപ്പിള്ളി വീട്ടില്‍ ദാമോദരന്‍ മരിച്ചു. കഴിഞ്ഞ 17നായിരുന്നു ഹെലികോപ്റ്റര്‍ രക്ഷാശ്രമം

പെരിയാര്‍ തീരത്തെ വീട്ടില്‍ 15 ന് വെള്ളം കയറിയതിനെ തുടര്‍ന്ന് മുകള്‍നിലയിലേക്ക് മാറി. 16ന് രാത്രിയായപ്പോഴെക്കും വെള്ളം ഉയര്‍ന്ന് വീട് ഒറ്റപ്പെട്ടു. തുടര്‍ന്ന് നാവിക സേനയുടെ സഹായം തേടി. 17ന് ഉച്ചയായപ്പോഴെക്കും ദാമോദരനെയും പ്രദേശത്തുള്ള മറ്റ് നാലുപേരെയും രക്ഷിക്കാന്‍ ഹെലികോപ്റ്ററെത്തി. എന്നാല്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴ്ന്നിറങ്ങിയപ്പോഴുണ്ടായ ശക്തമായ കാറ്റും ശബ്ദവും തണുപ്പും മൂലം ഭയന്ന ദാമോദരന്‍ തളര്‍ന്നുവീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അതോടെ മറ്റുളളവരെയും കൊണ്ട് ഹെലിക്കോപ്റ്റര്‍ പോയി. 

പിന്നീട് ബോട്ടിലാണ് ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചത്. അസുഖം വര്‍ധിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com