ഹോട്ടലിലെത്തിയ രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍; ദുരൂഹതയെന്ന് പൊലീസ്

63ബി 9900 എന്ന നമ്പറില്‍ ഹോണ്ടാ സിറ്റിയും ഹ്യുണ്ടായ് ഐ-10 കാറും കിടക്കുന്നു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹോട്ടലിലെത്തിയ രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍; ദുരൂഹതയെന്ന് പൊലീസ്
Updated on
1 min read

 തൃശ്ശൂര്‍: കൊക്കാലയിലെ ഹോട്ടലില്‍ കാറുകള്‍  പാര്‍ക്ക് ചെയ്തത് പതിവുപോലെ പരിശോധിക്കാനെത്തിയ സെക്യൂരിറ്റിക്കാരന്‍ ഞെട്ടി. ഒരേ നമ്പറില്‍ അടുത്തടുത്ത് ദാ രണ്ട് കാറുകള്‍, രണ്ടിനും ഒരേ നമ്പര്‍ പ്ലേറ്റും. 63ബി 9900 എന്ന നമ്പറില്‍ ഹോണ്ടാ സിറ്റിയും ഹ്യുണ്ടായ് ഐ-10 കാറും കിടക്കുന്നു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 പൊലീസ് നടത്തിയ പരിശോധനയില്‍ ശരിക്കുള്ള നമ്പര്‍ പ്ലേറ്റ് ഹോണ്ടാ സിറ്റിയുടേതാണ് എന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഹ്യുണ്ടായ് ഐ-10 ല്‍ ഉണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറുകള്‍ പരിശോധിച്ചതില്‍ നിന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഹ്യുണ്ടായ് പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയതാണെന്നും സംശയമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com