ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്ന് നല്‍കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം
ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി
Updated on: 
1 min read

കൊച്ചി: ആയുഷ് ഡോക്ടര്‍മാര്‍ കോവിഡ് രോഗം മാറ്റാനുളള മരുന്ന് നല്‍കേണ്ടതില്ലെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന നല്‍കാനാണ് അനുവാദമുള്ളതെന്നും ഹൈക്കോടതി.

കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്ന് നല്‍കാനും ഹോമിയോ ഡോക്ടര്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ അഡ്വ. എംഎസ് വിനീത് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്ന് നല്‍കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം. ആയൂര്‍വേദം, യോഗ, യൂനാനി സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ കേന്ദ്ര-സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് മെഡിക്കല്‍ - പൊലീസ് വിഭാഗങ്ങള്‍ നിരീക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER