

ഹാരി രാജകുമാരന്റേയും മേഗന്‍ മെര്‍ക്കലിന്റേയും കുഞ്ഞ് രാജകുമാരനെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ബിബിസി ജേണലിസ്റ്റിന്റെ പണിതെറിച്ചു. പ്രിന്‍സ് ആര്‍ച്ചിയെ ചിമ്പാന്‍സിയുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്റ് വലിയ വിവാദമായതിന് പിന്നാലെയാണ് ഡാന്നി ബേകറിനെ ബിബിസി ഫൈവ് ലൈവില്‍ നിന്ന് പുറത്താക്കിയത്.
സൂട്ടും കോട്ടും ധരിച്ച ചിമ്പാന്‍സിയുടെ കൈപിടിച്ച് ഇറങ്ങിവരുന്ന ദമ്പതികളുടെ ചിത്രമാണ് ബേകര്‍ പോസ്റ്റ് ചെയ്തത്. റോയല്‍ ബേബി ഹോസ്പിറ്റില്‍ വിട്ടു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. മേഗന്റെ അമ്മ ആഫിക്കന്‍ അമേരിക്കനായതുകൊണ്ടാണ് കുഞ്ഞിനെ ഇത്തരത്തില്‍ ചിമ്പാന്‍സിയായി ചിത്രീകരിച്ചത് എന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. വര്‍ഗീയ പരാമര്‍ശം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടതോടെ ബേകര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.
എന്നാല്‍ ബേക്കറിന്റെ തമാശയെ ബിബിസി വളരെ ഗൗരവമായി എടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. ബേക്കര്‍ തന്നെയാണ് ട്വീറ്റിലൂടെ ക്ഷമാപണം നടത്തിയത്. റോയല്‍ ഫാമിലിയെ കളിയാക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. ചിന്തിക്കാതെയുള്ള മണ്ടന്‍ പോസ്റ്റായിരുന്നു അതെന്നും സത്യസന്ധമായി ക്ഷമചോദിക്കുകയാണെന്നും ബേകര്‍ കുറിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ബിബിസി തയാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates