യുഎസിലെ മാളില്‍ കൂട്ട വെടിവയ്പ്; മൂന്ന് മരണം; അക്രമിയെ  വെടിവച്ച് കൊന്നു

മാളിലെ ഫുഡ് കോര്‍ട്ടില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു കൂട്ട വെടിവയ്പ്പുണ്ടായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഷോപ്പിങ് മാളിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. യുഎസിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലാണ് സംഭവം. അക്രമിയെ വെടിവച്ച് കൊന്നതായി ഗ്രീന്‍വുഡ് മേയര്‍ മാര്‍ക്ക് മയേഴ്‌സ് അറിയിച്ചു.

മാളിലെ ഫുഡ് കോര്‍ട്ടില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു കൂട്ട വെടിവയ്പ്പുണ്ടായത്. അക്രമി ഒറ്റയ്ക്കായിരുന്നെന്നാണു റിപ്പോര്‍ട്ട്. 

അക്രമം നടക്കുമ്പോള്‍ മാളിലുണ്ടായിരുന്ന സായുധനായ മറ്റൊരാള്‍ ആക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് മേയര്‍ പറഞ്ഞു. ഇയാളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്നു വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com