'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

സമാധാന കരാറില്‍ എത്തുന്നതിനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനോ ഇറാന് നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇനി വെറും 48 മണിക്കൂര്‍ മാത്രമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
donald trump
donald trumpfile
Updated on
1 min read

വാഷിങ്ടണ്‍: സമാധാന കരാറില്‍ എത്തുന്നതിനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനോ ഇറാന് നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇനി വെറും 48 മണിക്കൂര്‍ മാത്രമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 26നാണ് ഇറാന് ട്രംപ് അന്ത്യശാസനം നല്‍കിയത്. അടുത്ത പത്തുദിവസത്തിനകം സമാധാന കരാറില്‍ എത്തുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നതായിരുന്നു ട്രംപിന്റെ ഭീഷണി. ഈ സമയപരിധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ, സമയം അതിവേഗം അവസാനിക്കുകയാണെന്നും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

'ഇറാന് ഒരു കരാറില്‍ ഒപ്പിടാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഞാന്‍ പത്ത് ദിവസം സമയം നല്‍കിയത് ഓര്‍ക്കുക. സമയം തീരാറായി, 48 മണിക്കൂറിനുള്ളില്‍ എല്ലാവിധ നരകയാതനകളും അവര്‍ക്ക് മേല്‍ വര്‍ഷിക്കപ്പെടും. ദൈവത്തിന് സ്തുതി'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മാര്‍ച്ച് 26 ന്, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശം ഇറാന്‍ ഏകപക്ഷീയവും അന്യായവുമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നിട്ടും കരാറില്‍ എത്താനുള്ള സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിച്ച് താന്‍ സമയപരിധി വീണ്ടും നീട്ടുകയായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം.

donald trump
'ഉള്ളതെല്ലാം വിറ്റു പെറുക്കിയായാലും കടം വീട്ടും', യുഎഇയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍; കൊടുക്കേണ്ടത് 3.25 ലക്ഷം കോടി രൂപ

തങ്ങളുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇറാന്‍ ഏഴ് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 10 ദിവസത്തേക്ക് കൂടി നീട്ടി ഇറാന് ഏപ്രില്‍ 6 വരെ സമയം നല്‍കുകയായിരുന്നുവെന്നും ട്രംപ് പറയുന്നു.

donald trump
'ശത്രു പൈലറ്റിനെ' കണ്ടെത്താന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍, തെരച്ചില്‍ ശക്തമാക്കി യുഎസ്
Summary

"48 Hours Before Hell Will Rain Down": Trump Reminds Iran Of Hormuz Deadline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump's Cyber-truck gets stuck in Hormuz; Iran mocks
Iran Warns Gulf Countries
Donald Trump
Donald Trump
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com