യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ ഒരാളെ വെടിവച്ച് കൊന്നു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തി; വ്യാപക പ്രതിഷേധം

സ്വയം പ്രതിരോധമെന്ന് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം
shot dead by US immigration agents
shot deadx
Updated on
1 min read

വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് ന​ഗരത്തിൽ ഇമി​ഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ​ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നിരുന്നു. സമീപത്തു തന്നെയാണ് പുതിയ സംഭവവും.

51കാരനാണ് മരിച്ചത്. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇയാളുടെ കൈയിൽ തോക്കുണ്ടായിരുന്നുവെന്നും നിരായുധനക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരുടെ അവകാശവാദം.

shot dead by US immigration agents
ഇറാന്‍ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നെന്ന് യുഎന്‍എച്ച്ആർസി പ്രമേയം, എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ

മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ​ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.

സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവനും അപകടത്തിലാണെന്നു ഭയന്നാണ് ഒരു ഇമി​ഗ്രേഷൻ എജന്റ് പ്രതിരോധത്തിനായി വെടിയുതിർത്തത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻ തന്നെ വെടിയേറ്റ 51കാരന് വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദീകരിച്ചു.

shot dead by US immigration agents
യുഎസില്‍ ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍
Summary

shot dead, US immigration agents: A shooting incident was reported on Saturday morning outside US’s Glam Doll Donuts on Nicollet Avenue South in Minneapolis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com