ഇറാന്‍ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നെന്ന് യുഎന്‍എച്ച്ആർസി പ്രമേയം, എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ

കൗണ്‍സിലിന്റെ 39-ാമത് പ്രത്യേക സമ്മേളനത്തിലാണ് ഇറാന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത്
India votes against UNHRC resolution condemning Iran’s protest crackdown
India votes against UNHRC resolution condemning Iran s protest crackdown
Updated on
1 min read

ന്യൂഡല്‍ഹി: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നതിനെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (UNHRC) പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ. കൗണ്‍സിലിന്റെ 39-ാമത് പ്രത്യേക സമ്മേളനത്തിലാണ് ഇറാന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത്.

India votes against UNHRC resolution condemning Iran’s protest crackdown
യുഎസില്‍ ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

25 വോട്ടുകള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഏഴ് വോട്ടുകള്‍ക്ക് എതിര്‍ത്തു. 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഇറാഖ്, ചൈന, ക്യൂബ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടണ്‍, ഐസ്ലന്‍ഡ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇറാനെതിരെ കടുത്ത നിലപാട് എടുക്കുന്ന അമേരിക്ക നിവവില്‍ യുഎന്‍എച്ച്ആര്‍സിയില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്.

2025 ഡിസംബര്‍ 28 ന് ആരംഭിച്ച ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന ഇറാന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തുന്നതായിരുന്നു യുഎന്‍എച്ച്ആര്‍സിയുടെ പ്രമേയം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ട അറസ്റ്റുകള്‍, സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുന്ന നിലയിലുള്ള സുരക്ഷാ സേനയുടെ ഇടപെടല്‍, ഉയരുന്ന മരണ സംഖ്യ എന്നിവയിലും യുഎന്‍എച്ച്ആര്‍സി പ്രമേയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും യുഎന്‍എച്ച്ആര്‍സി പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

യുഎന്‍എച്ച്ആര്‍സിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി രംഗത്തെത്തി. അന്യായവും രാഷ്ട്രീയ പ്രേരിതവുമായ ഒരു പ്രമേയത്തെ എതിര്‍ത്തതില്‍ ഉള്‍പ്പെടെ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ നന്ദി അറിയിക്കുന്നു എന്നാണ് ഇറാന്‍ അംബാസിഡറുടെ പ്രതികരണം.

India votes against UNHRC resolution condemning Iran’s protest crackdown
വിവാഹ ആഘോഷത്തിനിടെ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

അതേസമയം, ഇന്ത്യന്‍ നിലപാട് നയതന്ത്രപരമാണെന്നാണ് വിലയിരുത്തല്‍. ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള യുഎസ് നീക്കത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതുള്‍പ്പെടെ ഇന്ത്യന്‍ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ഇന്ത്യയുടെ ബന്ധത്തില്‍ നിര്‍ണായകമാണ് തുറമുഖം. തുറമുഖത്തിന്റെ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.

Summary

India votes against UNHRC resolution condemning Iran s protest crackdown.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com