suicide bomber targets wedding ceremony
suicide bomberx

വിവാഹ ആഘോഷത്തിനിടെ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

സമാധാന സമിതി അം​ഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് സ്ഫോടനം
Published on

ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില ​ഗുരുതരമാണ്.

പ്രവിശ്യയിലെ സമാധാന സമിതി അം​ഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേർ സ്ഫോടനമുണ്ടായത്. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി അതിഥികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ചവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു.

suicide bomber targets wedding ceremony
പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി നേതാവ് വിഹീദുല്ല മഹ്സൂദ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു.

suicide bomber targets wedding ceremony
'ട്രംപിന്റെ യുഎന്നിൽ' 19 രാജ്യങ്ങൾ; ഒപ്പിട്ട് പാകിസ്ഥാൻ, ഇന്ത്യ വിട്ടുനിന്നു
Summary

A suicide bomber detonated an explosive vest among guests at a wedding ceremony in northwest Pakistan on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com