'51 പേരെ കൊന്നത് ഞാനാണ്, 40 പേരെ കൂടി ലക്ഷ്യമിട്ടു' ; ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിൽ പ്രതിയുടെ കുറ്റസമ്മതം

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് ബ്ര​ന്‍റ​ൺ ട​റാ​ന്‍റ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്
'51 പേരെ കൊന്നത് ഞാനാണ്, 40 പേരെ കൂടി ലക്ഷ്യമിട്ടു' ; ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിൽ പ്രതിയുടെ കുറ്റസമ്മതം
Updated on
1 min read

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് ക്രൈ​സ്റ്റ് ച​ർ‌​ച്ചി​ൽ മു​സ്‌​ലിം പ​ള്ളി​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി.  51 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ൽ കൊ​ല​യാ​ളി​യാ​യ ബ്ര​ന്‍റ​ൺ ട​റാ​ന്‍റ് (29) ആ​ണ്  കു​റ്റ സ​മ്മ​തം ന​ട​ത്തി​യ​ത്. മ​റ്റൊ​രു 40 പേ​രെ കൂ​ടി കൊലപ്പെടുത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് ബ്ര​ന്‍റ​ൺ ട​റാ​ന്‍റ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം മൂ​ലം കോ​ട​തി​യി​ൽ പ്ര​വേ​ശ​നം നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന പ​ള്ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ കോടതിയിൽ സന്നിഹിതരായിരുന്നു. ട​റ​ന്‍റ് നേ​ര​ത്തെ കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു.

2019 മാ​ർ​ച്ചി​ലാ​ണ് ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ ര​ണ്ട് മു​സ്‌​ലിം പ​ള്ളി​ക​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യാ​ക്കാ​രും മ​രി​ച്ചി​രു​ന്നു.  പ​ട്ടാ​ള​വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണം അ​ക്ര​മി സ്വ​ന്തം ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ര​മി സ്വ​ന്തം തൊ​പ്പി​ക്ക് മു​ക​ളി​ൽ വ​ച്ച ക്യാ​മ​റ​യി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പകർത്തി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com