

സോള്‍: ദക്ഷിണ കൊറിയയില്‍ സൈനിക വിമാനത്താവളത്തില്‍ നിന്നുള്ള ശബ്ദ മലിനീകരണത്തിന് 63,000 താമസക്കാര്‍ക്ക് നഷ്ടപരിഹാരം. മാസംതോറും നഷ്ടപരിഹാരം നല്‍കാനാണ് അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.
ദക്ഷിണ സോളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ പ്യോങ്‌ടേക്ക് പ്രാദേശിക സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്ത് അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലെ 63000 കുടുംബങ്ങള്‍ക്കാണ് മാസംതോറും നഷ്ടപരിഹാരം ലഭിക്കുക. ഓഗസ്റ്റ് മുതലാണ് നഷ്ടപരിഹാരം ലഭിച്ചുതുടങ്ങുക. ശബ്ദ മലിനീകരണ നഷ്ടപരിഹാര നിയമം അനുസരിച്ചാണ് നടപടി. കഴിഞ്ഞവര്‍ഷമാണ് നിയമം നിലവില്‍ വന്നത്.
2020 നവംബറിനും 2021 ഡിസംബര്‍ 31നും ഇടയില്‍ ജില്ലയിലെ താമസക്കാരാണ് എന്ന് തെളിയിക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ശബ്ദ മലിനീകരണത്തിന്റെ തോത് അനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. കൂടുതല്‍ ശബ്ദ മലിനീകരണം അനുഭവപ്പെടുന്നവര്‍ക്ക് 50 ഡോളര്‍ വീതമാണ് മാസം ലഭിക്കുക.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
