പ്രവാസികൾക്കും തൊഴിലന്വേഷകർക്കും പ്രതീക്ഷ നൽകി ഗൾഫിൽ ഒറ്റ ടൂറിസ്റ്റ് വിസ വരുന്നു

നിക്ഷേപം എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ളതും വലിയ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രവാസികൾ കാണുന്നത്
A single visa to explore the Gulf is now  closer to reality
ജി സി സി രാജ്യങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ ഉടൻ നടപ്പിലാകും ( GCC grand tours visa ) file
Updated on
1 min read

ഒറ്റ ടൂറിസ്റ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ കറങ്ങി വരാം. യൂ​റോ​പ്യ​ൻ യൂ​ണിയ​ന്റെ ഷെ​ങ്ക​ൻ വി​സ മാ​തൃ​ക​യി​ൽ ജി.​സി.​സി ഗ്രാ​ൻ​ഡ് ടൂ​ർ​സ് വി​സക്ക് ഉടൻ അംഗീകാരം നൽകുമെന്ന് യു.​എ.​ഇ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി പറഞ്ഞു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ​വിസ നടപ്പിലാകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.

ജി.​സി.​സി ഗ്രാ​ൻ​ഡ് ടൂ​ർ​സ് വി​സ (GCC grand tours visa) ന​ട​പ്പി​ലാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കുറച്ചു വ​ർ​ഷ​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ൾ നടന്നു വരികയാണ്. നേ​ര​ത്തെ ജി.​സി.​സി സു​പ്രീം​കൗ​ൺ​സി​ൽ ഏ​കീ​കൃ​ത വി​സ​ക്ക് അം​ഗീ​കാ​രം നൽകിയിരുന്നു.

വി​വി​ധ തലങ്ങളിൽ ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ വി​സ ന​ട​പ്പി​ലാ​ക്കാ​ൻ ജി സി സി രാജ്യങ്ങൾ തീരുമാനിച്ചത്. വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.​എ.​ഇ,​ സൗ​ദി അ​റേ​ബ്യ,​ കു​വൈ​ത്ത്,​ ഖ​ത്ത​ർ,​ ബ​ഹ്റൈ​ൻ,​ ഒ​മാ​ൻ തു​ട​ങ്ങി​യ ആ​റു രാ​ജ്യ​ങ്ങ​ളി​ൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും. ഇതോടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂടുതൽ എ​ത്തു​മെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വൻ കുതിച്ചു ചട്ടങ്ങൾക്ക് ഏകീകൃത വിസയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളുടെ സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്റ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023ൽ ​മേ​ഖ​ല​യി​ൽ 6.81 കോ​ടി വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

അ​തോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യി​ൽ 110.4 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​രു​മാ​നം ഇതിലൂടെ ലഭിച്ചു. ജി സി സി വിസ കൂടി വരുന്നതോടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്​. ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കും വ​ലി​യ​രീ​തി​യി​ൽ സം​വി​ധാ​നം ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് പുതിയ വിസ സംവിധാനത്തിൽ വലിയ പ്രതീക്ഷയാണ് പങ്കു വെക്കുന്നത്. കൂടുതൽ സഞ്ചാരികൾ ജി സി സി രാജ്യങ്ങളിലേക്ക് എത്തുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമാകും.

ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം ആഗ്രഹിക്കുന്ന ആളുകൾക്കും വിസാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വിവധ രാജ്യങ്ങൾ സന്ദർശിക്കാം എന്നുള്ളത് കൂടുതൽ വ്യവസായികളെ ആകർഷിക്കും. നിക്ഷേപം എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ളതും വലിയ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രവാസികൾ കാണുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഒരു പുത്തനുർവ്വ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. അതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഗുണം മലയാളികൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പ​ദ്ധ​തി എന്ന് മുതലാണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെന്ന്​ സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com