
വ്യത്യസ്ത കേസുകളിലായി കഴിഞ്ഞ ദിവസം സൗദിയിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയും രാജ്യദ്രോഹകേസിലെ പ്രതിയെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയുടെ വധ ശിക്ഷ ( death penalty ) നടപ്പിലാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ മറ്റൊരു സൗദി പൗരന്റെയും വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പിലാക്കിയിരുന്നു. രാജ്യത്തിനെതിരെ ചാരവൃത്തി, ഭീകരതയ്ക്ക് ധനസഹായം നല്‍കല്‍ തുടങ്ങിയ കുറ്റത്തിന് അറസ്റ്റിലായ സൗദി പൗരന്‍ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ - ജാസറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കാനോ ശ്രമിക്കുന്ന ആളുകൾക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശരിഅത്ത് നിയമമനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates