ഒറ്റ നിമിഷത്തെ അശ്രദ്ധ വരുത്തുന്ന വിന; ഞെട്ടിക്കുന്ന അപകടങ്ങൾ (വീഡിയോ)

ഒറ്റ നിമിഷത്തെ അശ്രദ്ധ വരുത്തുന്ന വിന; ഞെട്ടിക്കുന്ന അപകടങ്ങൾ (വീഡിയോ)
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം
Updated on
1 min read

അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെയും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. റോഡപകടങ്ങളിൽ ഇരയായവരുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ബോധവത്കരണ വീഡിയോയുമായാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. 

അശ്രദ്ധമായ ഡ്രൈവിങ് ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നും റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. റോഡിലെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ എപ്പോഴും പാലിക്കണമെന്ന് പൊലീസ് ഓർമപ്പെടുത്തുന്നു. 

ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താൻ ചില അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഒദ്യോ​ഗിക ട്വിറ്റർ പേജിലൂടെ പൊലീസ് പുറത്തുവിട്ടു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.

ഡ്രൈവർമാരുടെ അശ്രദ്ധ കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ സംഭവിച്ച അപകടങ്ങളാണ് ഇവ. ഗുരുതരമായി പരിക്കേറ്റവരെ പാരാമെഡിക്കൽ ജീവനക്കാരെത്തി സ്‍ട്രച്ചറുകളിൽ ആംബുലൻസുകളിലേക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com