അബുദാബി : കൊതുകുകളെ സ്മാര്‍ട്ട് കെണിയൊരുക്കി പിടിക്കാൻ കഴിയുന്ന പുതിയ രീതി വിജയകരമാണെന്ന് അബുദാബി പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. കൊതുക് വ്യാപനം വർധിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഇതാനായി ഒരു യന്ത്രം സ്ഥാപിച്ചിരുന്നു. മനുഷ്യശരീരത്തില്‍ നിന്നുള്ള ഗന്ധം പുറപ്പെടുവിക്കുന്ന ഈ യന്ത്രത്തിലേക്ക് പെണ്കൊതുകുകൾ ആകൃഷ്ടരാകും. കൊതുകുകള്‍ കെണിക്കു സമീപമെത്തിയാലുടന് ഇതിന്റെ ഉള്ളിലെ ഫാന്‍ കൊതുകുകളെ അകത്തേക്ക് വലിച്ചെടുക്കും. മെഷീനില്‍ തയാറാക്കിയിരിക്കുന്ന വലയിലാണ് കൊതുകുകള്‍ അകപ്പെടുക.
മാത്രവുമല്ല, കെണിയില്‍ കുടുങ്ങിയ കൊതുകുകളുടെ എണ്ണം, താപനില, സമയം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും ഈ യന്ത്രത്തിലൂടെ സാധിക്കും. ആ വിവരങ്ങൾ ഉപയോഗിച്ച് എ ഐ വഴി വിശകലനം ചെയ്ത് കൊതുകുകളുടെ ജൈവിക സ്വഭാവരീതികളെയും പാരിസ്ഥിതിക മാറ്റങ്ങളെയും അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ അധികൃതര്‍ക്ക് സാധിക്കും
2020 മുതൽ സ്മാര്‍ട്ട് കൊതുക് കെണി അബുദാബിയിൽ സ്ഥാപിച്ചിട്ടുണ്ട്.
പരമ്പരാഗത കൊതുകുകെണി ഉപയോഗിച്ച് ഒരു ദിവസം 60 കൊതുകുകളെ പിടികൂടുമ്പോള്‍ സ്മാര്‍ട്ട് ട്രാപ്പ് ഉപയോഗിച്ച് 240 കൊതുകുകളെ പിടികൂടുന്നുണ്ട്. സ്മാര്‍ട്ട് ആപ്പിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളുടെ വിവരങ്ങൾ കണ്ടെത്തുകയും ചെയ്യാം. അങ്ങനെ കണ്ടെത്തിയ ഉറവിടങ്ങളിൽ പൂർണ്ണമായി നശിപ്പിക്കാനും കഴിയും.
The Abu Dhabi Public Health Centre has announced that a new method of catching mosquitoes using smart traps has been successful. The initiative was launched following an increase in the number of mosquitoes, officials said.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates