

റിയാദ് : പള്ളിയിൽ നിന്നും ഇറങ്ങിവരുന്നതിനിടെ ഇമാമിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് റിയാദ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു എന്നും തുടരന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പള്ളിയിൽ നിന്നും ഇമാം ഇറങ്ങി വരുമ്പോൾ ഒരു യുവാവ് കത്തിയുമായി മുന്നിലേക്ക് വന്ന് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുന്നതും ഇമാമിന്റെ കൂടെ ഉണ്ടായിരുന്ന ആൾയുവാവിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തുന്നതുമാണ് വിഡിയോയിൽ ഉള്ളത്. നിമിഷ നേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായി.
വിഡിയോ റെക്കോർഡ് ചെയ്യുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും റിയാദ് പൊലീസ് പറഞ്ഞു.
ക്രിമിനൽ പ്രവൃത്തികൾ ചിത്രീകരിച്ചതിനു ശേഷം ആ ദൃശ്യങ്ങൾ അനധികൃതമായി പങ്കു വെക്കുന്നത് രാജ്യത്തിന്റെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു. പ്രതി ഇമാമിനെ ആക്രമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.
A viral video showing an attempted attack on a mosque imam as he exited the building has prompted immediate action by Saudi Ministry of Interior, which confirmed the arrest of the assailant in Riyadh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates