റിയാദ്: ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി ആണ് മരിച്ചത്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് കാബിൻ മാനേജരുടെ മരണത്തിനു കാരണമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകിയിരുന്നു.
തുടർന്ന് വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.
കാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു.
" അൽ സഹ്‌റാനി ജോലിയോടുള്ള ആത്മാർത്ഥതയിലും അച്ചടക്കത്തിനും ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂർത്തിയാക്കാൻ ശ്രമിച്ച ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുവെന്നും സൗദി എയർലൈൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
A routine international flight turned tragic on Thursday, June 26, when Mohsen bin Saeed Alzahrani, a cabin manager with Saudi Arabia’s national airline Saudia, died mid-flight following a sudden medical emergency. The incident occurred aboard Flight SV119, which had departed from Jeddah and was en route to London.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates