ആഫ്രിക്ക വൈകാതെ പിളരും, പുതിയ സമുദ്രം രൂപംകൊള്ളും; തടുക്കാനാവില്ലെന്ന് പഠനം

കണക്കുകള്‍ പ്രകാരം സാധാരണയിലും വേഗത്തിലാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വേര്‍പിരിയല്‍ സംഭവിക്കുന്നത്.
Africa splitting into two continents
ആഫ്രിക്ക രണ്ട് ഭൂഖണ്ഡങ്ങളായി വിഭജിക്കുന്നുX/Twitter
Updated on
1 min read

നെയ്റോബി: ഭൂമിയില്‍ ഏഴു വന്‍കരകളും അഞ്ചു മഹാസമുദ്രങ്ങളുമെന്ന കണക്ക് തിരുത്തപ്പെടുന്നു. ഇനി എട്ട് വന്‍കരകളും ആറ് മഹാസമുദ്രങ്ങളുമുണ്ടാകും.

ആഫ്രിക്കന്‍ ഭൂഖണ്ഡം വൈകാതെ രണ്ടായി പിളരുമെന്നും പുതിയ സമുദ്രം രൂപപ്പെടുമെന്നുമാണ് പഠനം. അതിനായുള്ള പ്രക്രിയ അതിവേഗമാണ് നടക്കുന്നതെന്നും വേര്‍പിരിയല്‍ തടയാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.

Africa splitting into two continents
'കേരളത്തിന് വേണം, ഡല്‍ഹിയില്‍ തുടരണം; കെസിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത!'; മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

കെനിയയിലെ തുര്‍ക്കാന റിഫ്റ്റ് സോണില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കണക്കുകള്‍ പ്രകാരം സാധാരണയിലും വേഗത്തിലാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വേര്‍പിരിയല്‍ സംഭവിക്കുന്നത്. എന്നാല്‍ മാറ്റം പൂര്‍ത്തിയാവാന്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വേണ്ടിവരും.

ടെക്‌ടോണിക് പ്ലേറ്റ്‌സ് എന്നറിയപ്പെടുന്ന ഭൂമിയുടെ ഉപരിതല പാളികള്‍ പരസ്പരം അകന്നുമാറുന്നതാണ് പ്രതിഭാസത്തിനു കാരണം. നൂബിയന്‍ പ്ലേറ്റ്, സൊമാലി പ്ലേറ്റ് എന്നിങ്ങനെ രണ്ടായാണ് ആഫ്രിക്ക പിളരുന്നത്. ഈ രണ്ടു പ്ലേറ്റുകള്‍ക്കിടയിലുള്ള ഒരു ഭാഗം താഴ്ന്നു പോവുകയും അവിടേക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നും വെള്ളം ഇരച്ചു കയറി പുതിയ സമുദ്രം രൂപപ്പെടുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

Africa splitting into two continents
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് മറന്നു; മന്ത്രി കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ഗവേഷകരുടെ കണ്ടെത്തലനുസരിച്ച് പിളര്‍പ്പുണ്ടാകുന്ന ഭാഗത്തെ ഭൂമിയുടെ പുറംതോടിന് പ്രതീക്ഷിച്ചതിലും കനം കുറവാണ്. 35 കിലേമീറ്റര്‍ കനം വേണ്ടിടത്ത് 13 കിലോമീറ്റര്‍ മാത്രമാണുള്ളത്. പുറംതോടിന്റെ കനം 15 കിലോമീറ്ററില്‍ താഴെയായാല്‍ ഭൂഖണ്ഡം പിരിയുന്നത് തടയാനാകില്ല. ഇതിനെ നെക്കിങ് എന്നു വിളിക്കുന്നു.

Africa splitting into two continents
ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; മുന്നറിയിപ്പ്

ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്നേയാണ് നെക്കിങ് ആരംഭിച്ചതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഈ പ്രദേശത്തുനിന്നു ലഭിച്ച ഏറ്റവും പഴക്കമുള്ള മനുഷ്യ ഫോസിലിനും ഇതേ പ്രായമാണ്.

Summary

The African continent will soon split, creating a new ocean; study says it cannot be stopped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com