ഖത്തർ: വൈവിധ്യമാർന്ന നിരവധി കാഴ്ചകളാണ് ഖത്തറിലെ വിവിധ മ്യൂസിയങ്ങളിൽ ഉള്ളത്. കലയും പൈതൃകവും ഒരുമിപ്പിച്ച് സൃഷ്‌ടിച്ച ആ ആവിഷ്‌കാരങ്ങൾ കാണുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്നവയാണ്. ഖത്തറിൽ പോയി ഇവ കാണുക എന്നത് എപ്പോഴും ചെലവേറിയ കാര്യമാണ്. അതിനൊരു പരിഹാരമെന്ന രീതിയിൽ ആണ് എ.ഐ ആർട്ട് ടൂറിന് ഖത്തർ മ്യൂസിയംസ് അധികൃതർ അവസരമൊരുക്കിയിരിക്കുന്നത്.
ഖത്തറിന്റെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ സന്ദർശകർക്ക് ആസ്വദിക്കാം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിച്ച ഈ പദ്ധതി 'ഡിജിറ്റൽ അജണ്ട 2030' എന്ന നയത്തിന്റെ ഭാഗം കൂടിയാണ്. ഖത്തറിന്റെ പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഐ ആർട്ട് ടൂറിന്റെ ഭാഗമാകാൻ ആദ്യം നമ്മൾ https://www.qatarevents.co/events/qatar-museums-ai-art-tour എന്ന ഈ വെബ്‌സൈറ്റിൽ കയറുക. അതിൽ എ ഐ ടൂറുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരു ലിങ്കും നിങ്ങൾക്ക് ലഭിക്കും. അതിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്താൽ ഖത്തറിലെ മ്യൂസിയങ്ങളും മറ്റും നിങ്ങൾക്ക് സന്ദർശിക്കാം. ഇനി എന്തൊക്കെയാണ് നമുക്ക് കാണാൻ താല്പര്യമുള്ള കാഴ്ചകൾ എന്ന് വെബ്സൈറ്റിനുള്ളിലെ എ.ഐ ആർട്ട് സ്പെഷലിസ്റ്റുമായി പങ്കുവെച്ചാൽ നമുക്ക് അനുയോജ്യമായ യാത്രാപാത എ.ഐ ഒരുക്കി നൽകുകയും ചെയ്യും.
ഇതിലൂടെ സഞ്ചരിച്ചാൽ നമ്മൾ ആഗ്രഹിച്ച എല്ലാ കാഴ്ചകളും സ്‌ക്രീനിൽ നമുക്കു കാണാം. യാത്രയിലുടനീളം, എ.ഐ ആർട്ട് സ്പെഷലിസ്റ്റ് സന്ദർശകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകും. വിശദീകരണങ്ങളും നിർദേശങ്ങളും നൽകുന്നതിലൂടെ ഒരു ഗൈഡിനെ പോലെയാകും ഈ എ.ഐ ആർട്ട് സ്പെഷലിസ്റ്റ്.
ഖത്തറിലെ കലാ-സാംസ്കാരിക -ചരിത്ര പാരമ്പര്യം കണ്ടെത്താനും അനുഭവിക്കാനും തദ്ദേശീയ -അന്താരാഷ്ട്ര സന്ദർശകർക്ക് ഇതിലൂടെ സാധിക്കും.
ഖത്തർ മ്യൂസിയംസ് 20ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് എ.ഐ ആർട്ട് ടൂർ നടപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഖത്തറിന്റെ സാംസ്കാരിക രംഗത്തെ ആഗോള തലത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള പടത്തിയുടെ ഭാഗം കൂടെയാണ് ഈ നടപടി. ഈ വർഷം അവസാനം വരെ ഈ കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
Qatar Museums has launched the region's first AI Art Tour, a digital experience offering personalized journeys through museums and art installations. In partnership with MCIT, this initiative supports Qatar's Digital Agenda 2030, integrating AI into the cultural landscape. Visitors engage with an AI Art Specialist to curate custom routes, enhancing accessibility and engagement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
